You are Here : Home / News Plus

ബിജെപി ജില്ലാ നേതാവ് സുഭാഷിനെതിരെ പൊലീസ് കേസെടുത്തു

Text Size  

Story Dated: Tuesday, August 08, 2017 08:31 hrs UTC

പിരിവിന് വേണ്ടി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ കൊല്ലത്തെ ബിജെപി ജില്ലാ നേതാവ് സുഭാഷിനെതിരെ പൊലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തിയതിനും പണം തട്ടിയെടുക്കാൻ ശ്രമിച്ചതിനുമാണ് കേസ്. ഭീഷണിക്കിരയായ കച്ചവടക്കാരൻ ഇന്നലെ ചവറ പൊലിസില്‍ പരാതി നല്‍കിയിരുന്നു. നിര്‍ബന്ധിച്ച് പണം ആവശ്യപ്പെട്ടതിനും വധഭീഷണി മുഴക്കിയതിനും ഐപിസി സെക്ഷൻ 385 ആം വകുപ്പ് പ്രകാരമാണ് ചവറ പെലീസ് കേസെടുത്തത്. സുഭാഷിനെ ഉടൻ അറസ്റ്റ് ചെയ്യും. ഇയാള്‍ക്ക് ഹാജരാകാൻ നോട്ടീസ് നല്‍കിയെങ്കിലും അത് കൈപ്പറ്റിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.