You are Here : Home / News Plus

ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടി

Text Size  

Story Dated: Tuesday, August 08, 2017 08:34 hrs UTC

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദിലീപിന്‍റെ റിമാൻഡ് നീട്ടി. ഈ മാസം 22 വരെയാണ് റിമാൻഡ് നീട്ടിയത്. അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. റിമാൻഡ് കാലാവധി അവസാനിച്ചതിനേത്തുടർന്ന് ദിലീപിനെ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് കോടതിയിൽ ഹാജരാക്കിയത്. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നും അതിനാൽ വീഡിയോ കോൺഫറൻസിംഗ് അനുവദിക്കണമെന്നുമുള്ള പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ദിലീപിന്‍റെ റിമാൻഡ് നീട്ടുന്നത്. അതിനിടെ, ദിലീപിന്‍റെ ആരോഗ്യനില മോശമാണെന്ന തരത്തിൽ പുറത്തുവരുന്ന വിവരങ്ങൾ തെറ്റാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.