You are Here : Home / News Plus

മാഡം കെട്ടുകഥയല്ലെന്ന് സുനില്‍കുമാര്‍

Text Size  

Story Dated: Tuesday, August 08, 2017 08:38 hrs UTC

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താൻ അന്വേഷണ സംഘത്തോട് പറഞ്ഞ "മാഡം' കെട്ടുകഥയല്ലെന്നും യാഥാർഥ്യമാണെന്നും കേസിലെ മുഖ്യപ്രതിയായ പൾസർ സുനി. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് മാധ്യമങ്ങളോട് ഇക്കാര്യം സുനി വെളിപ്പെടുത്തിയത്. ഈ മാസം 16ന് മുൻപ് കേസിൽ അറസ്റ്റിലായിരിക്കുന്ന "വിഐപി' മാഡത്തിന്‍റെ പേര് പറഞ്ഞില്ലെങ്കിൽ താൻ പറയുമെന്നാണ് സുനി പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ സുനി ചില വന്പൻ സ്രാവുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് ദിലീപ് ഗൂഢാലോചനക്കേസിൽ അറസ്റ്റിലായത്. പിന്നീട് സുനി നടിയുടെ ദൃശ്യങ്ങൾ പകർത്തിയത് മാഡത്തിന് വേണ്ടിയാണെന്ന് പോലീസിനോട് പറഞ്ഞു. മാഡം ആരാണെന്ന് പല തരത്തിലുള്ള അഭ്യൂഹങ്ങൾ പരക്കുകയും ചെയ്തു. ഇതിനിടെ ദിലീപിന്‍റെ ഭാര്യ കാവ്യമാധവനെയും ഭാര്യാമാതാവ് ശ്യാമളെയും പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.