You are Here : Home / News Plus

സ്‌കൂള്‍ പഠനത്തില്‍ യോഗ നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി തള്ളി

Text Size  

Story Dated: Tuesday, August 08, 2017 09:14 hrs UTC

സ്‌കൂള്‍ പഠനത്തില്‍ യോഗ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എം.ബി ലോക്കൂര്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. ദേശീയ യോഗ നയം രൂപവത്കരിക്കാനും യോഗ പരിശീലനം പഠനത്തിന്റെ ഭാഗമാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. സ്‌കൂളുകളില്‍ എന്തൊക്കെ പഠിപ്പിക്കണമെന്ന് നിര്‍ദേശിക്കാന്‍ തങ്ങള്‍ ആരുമല്ല, അത് തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന കാര്യവുമല്ല. തങ്ങള്‍ക്ക് എങ്ങനെയാണ് അങ്ങനെയൊരു ഉത്തരവിടാന്‍ കഴിയുകയെന്നും കോടതി ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.