You are Here : Home / News Plus

ഡി സിനിമാസ് പൂട്ടിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Text Size  

Story Dated: Wednesday, August 09, 2017 09:37 hrs UTC

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയറ്റര്‍ സമുച്ചയമായ ചാലക്കുടിയിലെ ഡി സിനിമാസ് അടച്ചുപൂട്ടാനുള്ള നഗരസഭയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തീയറ്റര്‍ പൂട്ടാനുള്ള നഗരസഭാ ഉത്തരവ് ചോദ്യം ചെയ്ത് ദിലീപിന്റെ സഹോദരന്‍ അനൂപ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. മതിയായ കാരണങ്ങളില്ലാതെയാണ് നഗരസഭാ കൗണ്‍സില്‍ തീയറ്റര്‍ സമുച്ചയം അടച്ചുപൂട്ടാന്‍ നടപടി സ്വീകരിച്ചത്. തീയറ്റര്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നല്‍കിയ ശേഷം കാരണമൊന്നും കൂടാതെ എങ്ങനെ പ്രവര്‍ത്തനാനുമതി തടയാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. നിയമങ്ങള്‍ എല്ലാം പാലിച്ചാണ് ഡി സിനിമാസ് പ്രവര്‍ത്തിക്കുന്നത്. തീയറ്റര്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ നഗരസഭാ കൗണ്‍സിലിന് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.