You are Here : Home / News Plus

സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി

Text Size  

Story Dated: Wednesday, August 09, 2017 09:44 hrs UTC

കാസർകോട് കാണാതായ മൂന്ന് വയസ്സുകാരി സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. ഒരാഴ്ചയോളം നീണ്ട തെരച്ചിലിനൊടുവില്‍ ചന്ദ്രഗിരി പുഴയിൽ നിന്നാണ് സനാ ഫാത്തിമയുടെ മൃതദേഹം കിട്ടിയത്. നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ വ്യാഴാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സനാ ഫാത്തിമയെ കാണാതായത്. ദേശീയ ദുരന്ത നിവാരണ സേനയിലെ വിദഗ്ദരടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇവിടെ നിന്ന് ഒരു കിലോമീറ്ററോളം താഴെയുള്ള പവിത്രങ്കയം എന്ന സ്ഥലത്ത് നിന്നാണ് ഇപ്പോള്‍ മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ കാണാതായ സ്ഥലം മുതല്‍ പുഴ കടലില്‍ ചേരുന്ന സ്ഥലം വരെ ബഹുജനങ്ങളുടെ സഹായത്തോടെ തെരച്ചില്‍ നടത്താന്‍ ജില്ലാ കളക്ടറും പൊലീസും ആഹ്വാനം നല്‍കിയിരുന്നു. ഇത് ഏറ്റെടുത്ത് പല സ്ഥലത്തും തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.