You are Here : Home / News Plus

ജി എസ് ടി: വില കുറഞ്ഞത് ഐസക്കിന്റെ കോഴിക്കു മാത്രമെന്ന് പ്രതിപക്ഷം

Text Size  

Story Dated: Wednesday, August 09, 2017 09:56 hrs UTC

ജി എസ് ടി നിലവില്‍ വന്നതോടെ വില കുറഞ്ഞത് ധനമന്ത്രി തോമസ് ഐസക്കിന്റെ കോഴിക്കു മാത്രമെന്ന് പ്രതിപക്ഷത്തിന്റെ പരിഹാസം. ജി എസ് ടി നടപ്പാക്കിയ ശേഷമുള്ള വിലക്കയറ്റം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചുകൊണ്ടായിരുന്നു ഈ വിമര്‍ശനം. പ്രതിപക്ഷത്ത് നിന്ന് ടി.വി ഇബ്രാഹിം എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്. എല്ലാ സാധനങ്ങള്‍ക്കും വില കൂടിയെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ സഭയെ അറിയിച്ചു. അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും വില കുറഞ്ഞു. പച്ചക്കറിക്കു മാത്രമാണ് അല്‍പം വിലകൂടിയതെന്നും തിലോത്തമന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.