You are Here : Home / News Plus

അമേരിക്കന്‍ സൈനികത്താവളമുള്ള ഗുവാമിനു നേരെ ആക്രമണം നടത്തുമെന്ന് ഉത്തരകൊറിയ

Text Size  

Story Dated: Wednesday, August 09, 2017 09:58 hrs UTC

ഉത്തരകൊറിയ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേ ഭാഷയില്‍ തിരിച്ചടികൊടുത്ത് ഉത്തരകൊറിയയും രംഗത്ത്. അമേരിക്കന്‍ സൈനികത്താവളമുള്ള ഗുവാമിനു നേരെ ആക്രമണം നടത്തുമെന്ന് ഉത്തരകൊറിയ പറഞ്ഞു. പസഫിക് മേഖലയില്‍ അമേരിക്കയുടെ ശക്തമായ സൈനിക സാന്നിധ്യമുള്ള ദ്വീപാണ് ഗൂവാം. കര, വ്യോമ, നാവികസേനയുടേയും തീരദേശ സേനയുടേയും ശക്തമായ സാന്നിധ്യമുണ്ട് ഇവിടെ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.