രാജ്യത്തെ പെട്രോള്‍ വില 49 പൈസയും ഡീസല്‍ വില 1.21 രൂപയും കുറച്ചു. അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണവിലയുടെ അടിസ്ഥാനത്തിലാണ് ഇന്ധനവില പരിഷ്കരിച്ചത്.ഇതുപ്രകാരം ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 60 രൂപയും ഡീസലിന് ലിറ്ററിന് 48.50 രൂപയുമാകും. പ്രദേശിക നികുതികള്‍ക്കനുസരിച്ച് സംസ്ഥാനങ്ങളില്‍ ചെറിയ വ്യതിയാനം ഉണ്ടാകും. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍വരും.
Comments