You are Here : Home / News Plus

ജയലളിതയുടെ നില അതീവഗുരുതരം

Text Size  

Story Dated: Sunday, December 04, 2016 07:21 hrs UTC

ഹൃദയാഘാതം മൂലം അപ്പോളോ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ തീവ്രശ്രമത്തില്‍. കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജയലളിതയുടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.  ലണ്ടനില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍ ഡോ. റിച്ചാര്‍ഡ് ബെയ്‌ലിയുടെ സഹായം തേടിയതായും അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. അദ്ദേഹമാണ് ലണ്ടനില്‍നിന്ന് അപ്പോളോയിലെ ജയലളിതയെ ചികിത്സിക്കുന്ന ഹൃദ്രോഗ വിദഗ്ധരുടേയും പള്‍മനോളജിസ്റ്റുകളുടേയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

ഇന്ന് രാത്രി വൈകി തമിഴ്‌നാട് മന്ത്രി സഭായോഗം അപ്പോളോ ആശുപത്രിയില്‍ ചേര്‍ന്നു. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നം സംബന്ധിച്ചായിരുന്നു പ്രധാന ചര്‍ച്ച. ആശുപത്രിക്കു പുറത്തുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമാസക്തരാകുകയാണ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.