You are Here : Home / News Plus

അപ്പോളോ ആശുപത്രിക്കു മുന്നില്‍ അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചു

Text Size  

Story Dated: Sunday, December 04, 2016 07:24 hrs UTC

ജയലളിതയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് അപ്പോളോ ആശുപത്രിക്കു മുന്നിലേക്ക് എഡിഎംകെ പ്രവര്‍ത്തകരും ജനങ്ങളും ഒഴുകിയെത്തുകയാണ്. ഇതെ തുടര്‍ന്ന് ആശുപത്രി പരിസരത്ത് അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചു. മഹാരാഷ്ട്രയില്‍നിന്നും ചെന്നൈയില്‍ തിരിച്ചെത്തിയ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ടെലിഫോണിലൂടെ സംസാരിച്ചു. 10 മിനിറ്റോളം സംസാരിച്ച അദ്ദേഹം ജയലളിതയുടെ ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.