You are Here : Home / News Plus

സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജി ഇന്ന് കോടതിയില്‍

Text Size  

Story Dated: Monday, December 05, 2016 04:41 hrs UTC

വിലക്കിനെതിരെ സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജി ഇന്ന് കോടതിയില്‍
NEWS
By Web Desk | 06:40 AM Monday, 05 December 2016

116
 
0
 
   

  • കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകള്‍ കെ.വൈ.സി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്നാണ് നാബാര്‍ഡ് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്

സഹകരണ മേഖലക്ക് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ വിലക്ക് ചോദ്യം ചെയ്ത് കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സഹകരണ ബാങ്കുകള്‍ കെ.വൈ.സി മാനദണ്ഡം പാലിക്കുന്നില്ലെന്നും അതിനാലാണ് ബോധപൂര്‍വ്വം വിലക്കിയത് എന്നുമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. 

എന്നാല്‍ കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകള്‍ കെ.വൈ.സി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്നാണ് നാബാര്‍ഡ് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. 
കെ.വൈ.സി പാലിക്കാത്തതിന് പിഴ നല്‍കിയ  ബാങ്കുകള്‍ക്ക് വരെ ഇപ്പോള്‍ ഇടപാടുകള്‍ നടത്താന്‍ അനുമതി ഉള്ളപ്പോഴാണ് ജില്ലാ ബാങ്കുകളോടുള്ള വിവേചനമെന്നും സഹകരണ ബാങ്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ റിപ്പോര്‍ട്ട് ഇന്ന് കോടതിക്ക് മുന്നില്‍ വരും. തമിഴ്നാട്,രാജസ്ഥാന്‍,മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലെ ബാങ്കുകളും ഹര്‍ജി നല്‍കിയിട്ടുണ്ട്.  നോട്ടുകള്‍ അസാധുവാക്കിയ ശേഷം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികളും കോടതിക്ക് മുന്നിലെത്തും. ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് കേസ് പരിഗണിക്കുക.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.