You are Here : Home / News Plus

ന്യൂസിലൻഡ് പ്രധാനമന്ത്രി ജോൺ കീ രാജിവച്ചു

Text Size  

Story Dated: Monday, December 05, 2016 04:46 hrs UTC

ന്യൂസിലൻഡ് പ്രധാനമന്ത്രി ജോൺ കീ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു. കുടുംബപരമായ കാരണങ്ങളാലാണ് രാജി. ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. എട്ടുവർഷമായി പ്രധാനമന്ത്രി പദവിയിൽ ഇരിക്കുന്ന ജോൺ കീ ഡിംസബർ 12ന് ഔദ്യോഗിക രാജി പ്രഖ്യാപനം നടത്തും.

നാഷണൽ പാർട്ടി കോക്കസ് നടത്തി പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുംവരെ ഉപപ്രധാനമന്ത്രി ബിൽ ഇംഗ്ലീഷ് ചുമതല വഹിക്കും. 2014ൽ സെപ്റ്റംബറിൽ മൂന്നാംവട്ടവും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജോൺ കീ കഴിഞ്ഞ ഒക്ടോബറിൽ കേരളം സന്ദർശിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.