You are Here : Home / News Plus

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തീവച്ച് നശിപ്പിച്ചു

Text Size  

Story Dated: Wednesday, December 07, 2016 06:01 hrs UTC

വീട്ടു മുറ്റത്ത് നിർത്തിയിട്ട കാർ തീവച്ച് നശിപ്പിച്ചു. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം. പൊയ്തൂർക്കോണം സ്വദേശി ഷാനവാസിൻറെ കാറാണ് കത്തിനശിച്ചത്. വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. വീടിന് പുറത്ത് വലിയ ശബ്ദം കേട്ട്, പുറത്തിറങ്ങി നോക്കിയ ഷാനവാസ് കാർ കത്തുന്നതാണ് കണ്ടത്. പടർന്നു പിടിച്ച തീ അണയ്ക്കാനുള്ള വീട്ടുകാരുടെ ശ്രമം പരാജയപ്പെട്ടു. തുടർന്ന് അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. കാർ പൂർണ്ണമായും കത്തിനശിച്ചു. രണ്ട് മാസം മുമ്പ്, ഷാനവാസിൻരെ മറ്റൊരു കാറും  തീവച്ച് നശിപ്പിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മംഗലപുരം സ്വദേശിയായ ഷാൻ എന്നയാളെ അന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.