You are Here : Home / News Plus

അനധികൃത നിര്‍മ്മാണങ്ങള്ക്കെതിരെ സര്‍ക്കാറിന് വി.എസിന്റെ മുന്നറിയിപ്പ്

Text Size  

Story Dated: Wednesday, December 07, 2016 08:33 hrs UTC

അനധികൃത നിര്‍മ്മാണങ്ങള്‍ പിഴ ഈടാക്കി സാധൂകരിക്കരുതെന്ന് സര്‍ക്കാരിന് വി.എസ് അച്യുതാനന്ദന്റെ മുന്നറിയിപ്പ്. ഇത്തരം നടപടികള്‍ അനധികൃത നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുമെന്ന് വിഎസിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

തദ്ദേശ സ്വയം ഭരണ വകുപ്പിനെ ലക്ഷ്യംവെച്ചാണ് വി.എസിന്റെ പ്രധാന ആരോപണം. 15,000 ചതുരശ്ര അടിയില്‍ താഴെയുള്ള നിര്‍മ്മാണങ്ങള്‍ക്ക് വന്‍തുക പിഴ ഈടാക്കി നിയവിധേയമാക്കാനുള്ള നീക്കം തദ്ദേശ സ്വയം ഭരണ വകുപ്പില്‍ നടന്നുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി വി.എസ് രംഗത്തെത്തിയത്. അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് പിഴ ഈടാക്കി അംഗീകാരം നല്‍കിയാല്‍ അത് അത്തരം നിര്‍മ്മാണങ്ങള്‍ക്കുള്ള പ്രോത്സഹനമായി മാറും. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തും ഇത്തരം നിര്‍മ്മാണങ്ങളെ താന്‍ ശക്തിയുക്തം എതിര്‍ത്തിട്ടുണ്ട്. ഇപ്പോഴത്തെ സര്‍ക്കാറിന്റെ ഈ നടപടിയും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.