You are Here : Home / News Plus

റിസോഴ്സ് സാറ്റ് 2എ വിക്ഷേപണം വിജയം

Text Size  

Story Dated: Wednesday, December 07, 2016 08:35 hrs UTC

ഇന്ത്യയുടെ വിദൂര സംവേദന ഉപഗ്രഹമായ റിസോഴ്സ് സാറ്റ് 2എ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് ഉപഗ്രഹത്തെ വഹിച്ചുകൊണ്ട് പിഎസ്എൽവി സി 36 കുതിച്ചുയർന്നത്. രാവിലെ 10.24നായിരുന്നു വിക്ഷേപണം.

വിക്ഷേപിച്ചു 18 മിനിറ്റിനുള്ളിൽ  827 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹം എത്തി. ഉയർന്ന റെസല്യൂഷനിലുള്ള ചിത്രങ്ങൾ പകർത്താനും അത് സൂക്ഷിക്കാനും  ഗ്രൗണ്ട് സേഷനുകളിലേക്ക് ഈ ചിത്രങ്ങൾ പങ്കു വയ്ക്കാനുളള സംവിധാനം ഉപഗ്രഹത്തിലുണ്ട്. ഐഎസ്ആർഒ മുന്പ് വിക്ഷേപിച്ചിട്ടുള്ള റിസോഴ്‌സ്‌‌സാറ്റ്-1, റിസോഴ്‌സ്‌‌സാറ്റ്-2 എന്നീ ഉപഗ്രഹങ്ങളുടെ തുടർച്ചയാണ് റിസോഴ്‌സ്‌സാറ്റ്-2എ .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.