You are Here : Home / News Plus

ജിസിസി ഉച്ചകോടിക്ക് തുടക്കം

Text Size  

Story Dated: Wednesday, December 07, 2016 09:08 hrs UTC

ഗള്‍ഫ് സഹകരണ കൌണ്‍സില്‍ (ജിസിസി) അംഗ രാജ്യങ്ങളുടെ 37-ാമത് ഉച്ചകോടി ബഹ്റൈനില്‍ തുടങ്ങി. മേഖല അഭിമുഖീകരിക്കുന്ന സുരക്ഷാ വെല്ലുവിളികളും പ്രതിസന്ധികളും രാഷ്ട്രീയ സംഭവവികാസങ്ങളും ഉച്ചകോടി ചര്‍ച്ചചെയ്യുന്നു.

ആറംഗ ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ ദ്വിദിന ഉച്ചകോടിയില്‍ പങ്കെടുക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ യും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്്. ആദ്യമായാണ് ഒരു ബ്രിട്ടീഷ് ഭരണാധികാരി ഗള്‍ഫ് ഉച്ചകോടിയില്‍ സംബന്ധിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്‍ പിന്മാറിയ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളുമായി സഹകരണത്തിന്റെ പുതിയ അധ്യായം തനിക്കു കുറിക്കേണ്ടതുണ്ടെന്ന് ബഹ്റൈനിലേക്കു തിരിക്കും മുമ്പ് തെരേസ മേ വ്യക്തമാക്കിയിരുന്നു. അധികാരമേറ്റ ശേഷമുള്ള ഇവരുടെ ആദ്യ ഗള്‍ഫ് പര്യടനമാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.