You are Here : Home / News Plus

പിന്‍വലിച്ച നോട്ടുകള്‍ പൂര്‍ണ്ണമായി തിരിച്ചെത്തുമെന്ന് സ്ഥിരീകരിച്ച് റവന്യൂ സെക്രട്ടറി

Text Size  

Story Dated: Wednesday, December 07, 2016 09:12 hrs UTC

അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളില്‍ പ്രചാരത്തിലുള്ളത് പൂര്‍ണ്ണമായും ബാങ്കുകളില്‍ തിരിച്ചെത്തുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി കേന്ദ്ര റവന്യൂ സെക്രട്ടറി ഹാസ്‌മുഖ് ആദിയ. കള്ളപ്പണം പിടിക്കാനെന്നപേരില്‍ നടപ്പാക്കിയ നോട്ടുനിരോധനത്തില്‍ സര്‍ക്കാരിന്റെ പ്രതീക്ഷ അസ്‌തമിച്ചു എന്ന് വ്യക്തമാക്കുന്നതാണ് റവന്യൂ സെക്രട്ടറിയുടെ പ്രസ്താവന. പൂഴ്‌ത്തിവെയ്പുകാര്‍ നോട്ടുകെട്ടുകളായി കള്ളപ്പണം സൂക്ഷിയ്ക്കുന്നുവെന്നും കറന്‍സി പിന്‍വലിക്കുന്നതോടെ ഈ നോട്ടുകള്‍ ബാങ്കില്‍ നല്‍കാനാകാതെ കുടുങ്ങുമെന്നുമായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.

പിന്‍വലിച്ച നോട്ടുകള്‍ പൂര്‍ണ്ണമായും തിരിച്ചെത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും ഇത് ഇടപാടുകള്‍ പരിശോധിക്കുന്നതിനും കള്ളപ്പണ പൂഴ്തിവെയ്പ്പുകാരില്‍നിന്ന് നികുതി ഈടാക്കാനും നികുതി വകുപ്പിനെ സഹായിക്കും എന്ന് ഹാസ്‌മുഖ് ആദിയ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.