You are Here : Home / News Plus

നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകള്‍ ആയുധപരിശീലനം നടത്തിയതിന് തെളിവ്

Text Size  

Story Dated: Friday, December 09, 2016 07:46 hrs UTC

 നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകള്‍ ആയുധപരിശീലനം നടത്തിയതിന്  തെളിവ്. പൊലീസ് പിടിച്ചെടുത്ത ഡയറികളിലും പെന്‍ഡ്രൈവുകളില്‍ നിന്നുമാണ് പൊലീസിന് ഈ തെളിവുകള്‍ കിട്ടിയത്. മാവോയിസ്റ്റുകള്‍       വെടിയേററുമരിച്ചതിന് സമീപമുണ്ടായിരുന്ന ഷെഡ്ഡുകളില്‍ നിന്നും 33 പെന്‍ഡ്രൈവുകളും ഡയറികളും അടക്കം    നിരവധി  വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു.

ദിവസം നടത്തേണ്ട പരിശീലനത്തെക്കുറിച്ചും  ശത്രുവിനെ എങ്ങിനെ നേരിടണം എന്നതിനെക്കുറിച്ചുമാണ്  പ്രധാനമായും ഢയറിക്കുറിപ്പിലുള്ളത് രാവിലെ 6.50ന് തുടങ്ങി വൈകീട്ട്  5.30 ന് അവസാനിക്കുന്ന വിധത്തിലുള്ള ദിനചര്യകളുടെ ലിസ്ററും ഇതിലുണ്ട്.

ആയുധപരിശീലനത്തില്‍ ഗ്രനേഢ് എറിഞ്ഞു പരിശീലിക്കുന്നതിനും സമയം ക്രമീകരിച്ചിട്ടുണ്ട്. ശത്രു മുന്നിലെത്തിയാല്‍ അയാള്‍ എത്ര ദുര്‍ബലനായിരുന്നാലും ആക്രമിക്കാനാണ് നിര്‍ദ്ദേശം. ശത്രുവിനെ നേരിടാന്‍ ഷെഡുകള്‍ക്ക് പുറത്ത്     24 മണിക്കുറും കാവല്‍ നില്‍ക്കുന്നവര്‍ക്ക് ആധുനിക ആയുധങ്ങള്‍ നല്‍കണമെന്നും ഡയറിക്കുറിപ്പിലുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.