You are Here : Home / News Plus

മെറിറ്റ് അടിസ്ഥാനത്തിലാണ് ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ചതെന്ന് കെപിസിസി പ്രസിഡന്റ്

Text Size  

Story Dated: Friday, December 09, 2016 07:50 hrs UTC

ഗ്രൂപ്പ് പരിഗണന വച്ചല്ല, മെറിറ്റ് അടിസ്ഥാനത്തിലാണ് ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ചതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. എഐസിസിയുടെ തീരുമാനം സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. കെപിസിസി പുനസംഘടനയുടെ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

 

എല്ലാ തലത്തിലും കൂടിയാലോചനകള്‍ക്ക് ശേഷം പുനസംഘടന ഇതാദ്യമാണ്. യുവാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യമുണ്ട്. ഗ്രൂപ്പല്ല, പാര്‍ട്ടിയാണ് പ്രധാനം. കാര്യക്ഷമമമല്ലാത്ത തലങ്ങളില്‍ പുനക്രമീകരണം വേണ്ടിവരും. ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളില്‍ കാര്യമായ മാറ്റം വരും. കെപിസിസി പുനസംഘടനയുടെ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. പുനസംഘടന എങ്ങനെ വേണമെന്ന് എഐസിസി തീരുമാനിക്കുമെന്നും സുധീരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.