You are Here : Home / News Plus

ജമ്മു-കശ്മീരിൽ പിഡിപി-ബിജെപി അഭിപ്രായ ഭിന്നത

Text Size  

Story Dated: Saturday, December 10, 2016 07:58 hrs UTC

ജമ്മു-കശ്മീരിൽ പിഡിപി-ബിജെപി മുന്നണി സർക്കാരിൽ അഭിപ്രായ ഭിന്നത. ഇന്നലെ വൈകീട്ട് നടന്ന മന്ത്രിസഭാ യോഗത്തിനിടെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇറങ്ങിപ്പോയി.

ജമ്മു –കശ്മീർ പൊലീസിൽ ഘടനാപരമായ മാറ്റം വേണമെന്ന മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ആവശ്യം ബിജെപി മന്ത്രിമാർ എതിർത്തതാണ് മുഫ്തിയെ ചൊടിപ്പിച്ചത്.

മുഖ്യമന്ത്രി ഇറങ്ങിപ്പോയതിന് ശേഷം ഉപ മുഖ്യമന്ത്രി നിർമ്മൽ സിംഗിന്റെ നേതൃത്വത്തിൽ ബിജെപി മന്ത്രിമാർ യോഗം ചേർന്നു. മുഖ്യമന്ത്രിയെ അനുനയിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ജമ്മുകശ്മീരിൽ പിഡിപി ബിജെപിയുമായി സഖ്യമുണ്ടാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.