You are Here : Home / News Plus

ഇന്ന് മുതൽ മൂന്ന് ദിവസം തുടർച്ചയായി ബാങ്ക് അവധി

Text Size  

Story Dated: Saturday, December 10, 2016 08:01 hrs UTC

ഇന്ന് മുതൽ മൂന്ന് ദിവസം തുടർച്ചയായി ബാങ്ക് അവധി. നോട്ട് പ്രതിസന്ധിക്കിടെ ബാങ്കുകൾക്ക് തുടർച്ചയായി അവധിവരുന്നത് ജനങ്ങളെ ദുരിതത്തിലാക്കും. എന്നാൽ, ആവശ്യാനുസരണം എടിഎമ്മുകളിൽ പണം നിറയ്ക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

നവംബർ എട്ടിന് 500, 1000 രൂപ റദ്ദാക്കൽ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് ഇത്രയും ദിവസം തുടർച്ചയായി ബാങ്ക് അവധി വരുന്നത്.   രണ്ടാം ശനിയും ഞായറാഴ്ചയും നബിദിനവും കഴിഞ്ഞ ശേഷം ചൊവ്വാഴ്ച മാത്രമേ ബാങ്കുകൾ ഇനി തുറന്ന് പ്രവർത്തിക്കൂ.  അതുകൊണ്ട് തന്നെ എടിഎമ്മുകളെ മാത്രം ആശ്രയിച്ചാകും ഈ മൂന്ന് ദിവസത്തെ സാമ്പത്തിക ഇടപാടുകൾ. ചില്ലറക്ഷാമം രൂക്ഷമായതും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള പരിധിയും  ജനങ്ങളെ ദുരിതത്തിലാക്കുന്നു. എന്നാൽ, പണം തീരുന്ന മുറയ്ക്ക് നിറയ്ക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.        

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.