You are Here : Home / News Plus

വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞവരാണ് പാര്‍ലമെന്റ് തടസപ്പെടുത്തുന്നതെന്ന് മോദി

Text Size  

Story Dated: Sunday, December 11, 2016 04:14 hrs UTC

 നോട്ടു പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ വീണ്ടും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞവരാണ് പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്നതെന്ന് മോദി പരിഹസിച്ചു. കള്ളപ്പണക്കാരെ പിടിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരെന്നു പറഞ്ഞ പ്രധാനമന്ത്രി പാവപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ പരിവര്‍ത്തന്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സമാജ് വാാദി പാര്‍ട്ടിയും ബിഎസ്പിയുമടക്കമുള്ള പാര്‍ട്ടികളാണ് സര്‍ക്കാരിന്റെ നടപടിമൂലം ഏറെ ബുദ്ധിമുട്ടുന്നതെന്നും മോദി പറഞ്ഞു. രാജ്യത്തെ വികസനത്തിലേക്ക് നയിക്കുമ്പോള്‍ ജനങ്ങള്‍ക്കും ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.