You are Here : Home / News Plus

പാക്കിസ്ഥാന്റെ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് രാജ്‌നാഥ് സിംഗ്

Text Size  

Story Dated: Sunday, December 11, 2016 04:22 hrs UTC

പ്രകോപനമില്ലാതെയുള്ള പാക്കിസ്ഥാന്റെ ആക്രമണങ്ങള്‍ക്ക് യോജിച്ച തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. പാക്കിസ്ഥാന്‍ ഭീരുത്വം നിറഞ്ഞ ഭീകരവാദ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യയെ അസ്ഥിരമാക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിന് ഇന്ത്യ തക്കതായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന് ആരുടെയും മുന്നില്‍ തലകുനിക്കേണ്ടുന്ന അവസ്ഥ ഈ സര്‍ക്കാര്‍ ഉണ്ടാക്കുകയില്ല. നമ്മുടെ അയല്‍ രാജ്യം പിന്നെയും പിന്നെയും ഭീകരവാദ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യയെ ഉപദ്രവിക്കുകയാണ്. ഭീകരവാദം ധീരന്റെ ആയുധമല്ല, ഭീരുവിന്റെ ആയുധമാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകാഷ്മീരിലെ കത്വയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.