You are Here : Home / News Plus

ജയലളിത: 470 പേര്‍ മരിച്ചുവെന്ന് അണ്ണാഡിഎംകെ

Text Size  

Story Dated: Sunday, December 11, 2016 04:24 hrs UTC

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ നിര്യാണത്തിലുണ്ടായ ഞെട്ടലിലും ദുഖത്തിലും 470 പേര്‍ മരിച്ചുവെന്ന് അണ്ണാഡിഎംകെ വൃത്തങ്ങള്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.

ജയലളിതയുടെ മരണത്തിനു പിന്നാലെ ആറുപേര്‍ ജീവനൊടുക്കിയെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. ഇതുവരെ മരിച്ചവരില്‍ 200ഓളം പേരുടെ വിവരങ്ങള്‍ പാര്‍ട്ടി പുറത്തുവിട്ടു. ചെന്നൈ, വെല്ലൂര്‍, തിരുവള്ളൂര്‍, തിരുവണ്ണാമലൈ, കൃഷ്ണഗിരി, തിരുപ്പൂര്‍, ഇറോഡ് എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.