You are Here : Home / News Plus

ഭോപ്പാലില്‍നടന്നത് ആര്‍ എസ് എസ് സംസ്‌കാരത്തിന്റെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Sunday, December 11, 2016 04:36 hrs UTC

ഭോപ്പാലില്‍നടന്നത് ആര്‍ എസ് എസ് സംസ്‌കാരത്തിന്റെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മധ്യപ്രദേശ് സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും പിണറായി ആരോപിച്ചു. ഒരു നിലയ്ക്കും ന്യായീകരിക്കാന്‍ കഴിയാത്ത കാര്യമാണ് നടന്നത്. ഒരു കാരണവുമില്ലാതെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം ആര്‍ എസ് എസ് നടത്തിയതുകൊണ്ടാണ് തിരിച്ചുപോകണമെന്ന് പോലീസ് ആവശ്യപ്പെട്ടതെന്നും പിണറായി കുറ്റപ്പെടത്തി. മധ്യപ്രദേശ് സര്‍ക്കാര്‍ മാപ്പുപറഞ്ഞെങ്കിലും അതിലെന്താണ് കാര്യമെന്നും പിണറായി ചോദിച്ചു.

എഐഡിഡ ബ്ല്യുഎ (ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വുമണ്‍സ് അസോസിയേഷന്‍) സമ്മേളനം കഴിഞ്ഞു വൈകുന്നേരത്തോടെ ഭോപ്പാലില്‍ മലയാളി അസോസിയേഷന്റെ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെടവേയാണു പിണറായിയെ പോലീസ് മടക്കി അയച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.