You are Here : Home / News Plus

കക്കയത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യമെന്ന് സംശയം; തണ്ടര്‍ബോള്‍ട്ട് പരിശോധന നടത്തുന്നു

Text Size  

Story Dated: Monday, December 12, 2016 05:11 hrs UTC

കോഴിക്കോട് കക്കയത്ത് മാവോയിസ്റ്റ് സാന്നിധ്യമെന്ന് സംശയം. തണ്ടര്‍ബോള്‍ട്ട് സംഘം രാവിലെ മുതല്‍ ഇവിടെ പരിശോധന നടത്തുന്നു.

രാവിലെ അഞ്ച് മണി മുതലാണ് തണ്ടര്‍ബോള്‍ട്ട് സംഘം കക്കയത്ത് എത്തി തെരച്ചില്‍ തുടങ്ങിയത്. 50 കമാന്റോകളാണ് സംഘത്തിലുള്ളത്. ആഴ്ചകള്‍ക്ക് മുമ്പ് നിലമ്പൂര്‍ വനത്തില്‍ പൊലീസിന്റെ വെടിയേറ്റ് രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇവിടെ നിന്ന് സംഘത്തിലെ മറ്റുള്ളവര്‍ കക്കയത്ത് എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ തുടങ്ങിയത്. തൊട്ടില്‍പാലമടക്കം കുറ്റ്യാടിയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നലെ പൊലീസ് സംഘവും തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇത് പരിവ് പരിശോധനയുടെ ഭാഗമാണെന്നാണ് പൊലീസ് വിശദീകരിക്കുന്നുത്. എന്നാല്‍ മാവോയിസ്റ്റുകള്‍ പ്രദേശത്ത് എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.