You are Here : Home / News Plus

അമേരിക്കയുടെ ഒറ്റ ചൈന നയം അവസാനിപ്പിക്കാന്‍ സമയമായെന്ന് ട്രംപ്

Text Size  

Story Dated: Monday, December 12, 2016 05:14 hrs UTC

ഒറ്റ ചൈന നയം അവസാനിപ്പിക്കാന്‍ സമയമായെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ചൈനയുമായി അത്തരമൊരു ധാരണയുടെ ആവശ്യമില്ലെന്നും താന്‍ അധികാരമേറ്റാല്‍ നയത്തില്‍ മാറ്റമുണ്ടാകുമെന്നും ട്രംപ് തുറന്നടിച്ചു. ഈ നയം മുന്നോട്ടു കൊണ്ടുപോകുന്നത് കൊണ്ട് അമേരിയ്‌ക്കയ്‌ക്ക് പ്രത്യേക നേട്ടമൊന്നുമില്ല.  തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ റഷ്യ, തന്നെ സഹായിച്ചെന്ന വാര്‍ത്തയും ട്രംപ് നിഷേധിച്ചു. ട്രംപിന്റെ പ്രസ്താവന അമേരിക്കയ്‌ക്കും ചൈനയ്‌ക്കും ഇടയിലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഒറ്റ ചൈന നയത്തിനെതിരെ ‍ഡൊണാള്‍ഡ് ട്രംപ് ആഞ്ഞടിച്ചത്. ഈ നയം മുന്നോട്ട് കൊണ്ടുപോകുന്നത് കൊണ്ട് അമേരിയ്‌ക്കയ്‌ക്ക് പ്രത്യേക നേട്ടമൊന്നുമില്ല. വ്യാപാര മേഖലയിലടക്കം ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ ചൈനയുമായി ഉണ്ടെങ്കില്‍ മാത്രമേ ഇത്തരമൊരു നയത്തെ അംഗീകരിക്കേണ്ടതുള്ളൂ. നിലവില്‍ അങ്ങനെയൊരു സാഹചര്യമില്ല. അതുകൊണ്ട് താന്‍ അധികാരമേറ്റാല്‍  നയത്തില്‍ മാറ്റമുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.