You are Here : Home / News Plus

വര്‍ദ്ധ ഭീഷണിയില്‍ തമിഴ്നാടും അന്ധ്രയും; ചെന്നൈ വിമാനത്താവളം അടച്ചു

Text Size  

Story Dated: Monday, December 12, 2016 10:36 hrs UTC

വര്‍ദ്ധ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ചെന്നൈ, ആന്ധ്രാ തീരങ്ങളില്‍ ആഞ്ഞു വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 1.30ഓടെ കാറ്റ് ഭാഗികമായി തമിഴ്നാട് തീരത്തെത്തി. ഇരു സംസ്ഥാനങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. 120 മുതല്‍ 130 വരെ കിലോ മീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. അടിയന്തര ആവശ്യങ്ങള്‍ക്കായി ഹെല്‍പ് ലൈനുകളും തുറന്നിട്ടുണ്ട്. ഫോണ്‍ 044-25619206, 25619511, 25384965 .

തമിഴ്നാട്ടില്‍ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് ചെന്നൈ വിമാനത്താവളം അടച്ചു. സബര്‍ബന്‍ ട്രെയിന്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു. നിരവധി വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിലേക്കുള്ള വിമാനങ്ങളെല്ലാം വഴിതിരിച്ചുവിട്ടു. ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. ഐടി മേഖല അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ചെന്നൈ നഗരത്തില്‍ മിക്ക വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.