You are Here : Home / News Plus

ദേശീയഗാനം: ചലച്ചിത്ര മേളയില്‍ നടക്കുന്നത് രാജ്യദ്രോഹം ; ഡീന്‍ കുര്യാക്കോസ്

Text Size  

Story Dated: Monday, December 12, 2016 10:39 hrs UTC

ചലച്ചിത്രോല്‍സവത്തിന്റെ ഭാഗമായി സിനിമാ തിയറ്ററുകളില്‍ ദേശീയ ഗാനത്തെ  മന:പൂര്‍വ്വം അപമാനിക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. ഇത് യുവത്വത്തിന്റെ രോഷപ്രകടനമല്ല, മറിച്ച് രാജ്യദ്രോഹം തന്നെയാണ്. ഇത്തരം അരാജകവാദികളെ നിയമപരമായി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. സമൂഹത്തിനാകമാനം തെറ്റായ സന്ദേശം പകരുന്ന പ്രവണതകള്‍, മുളയിലേ നുള്ളുക തന്നെ വേണമെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ഡീന്‍ കുര്യാക്കോസ് പറഞ്ഞു. 

ദേശീയ ഗാനത്തെ ആദരിക്കുവാന്‍ കോടതിയുടെ നിര്‍ദ്ദേശം വേണമെന്നില്ല.എന്നാല്‍ കോടതി അപ്രകാരം അഭിപ്രായപ്പെട്ടു എന്നത് കൊണ്ട് മന:പൂര്‍വ്വം അനാദരവ് പ്രകടിപ്പിച്ചേ അടങ്ങൂ എന്നത് മനോനില തെറ്റിയ മനുഷ്യരുടെ വികാരപ്രകടനമാണ്. ആള്‍കൂട്ടത്തിനടയില്‍ നഗ്‌നത പ്രകടിപ്പിച്ചായാലും ശ്രദ്ധ പിടിച്ചുപറ്റണമെന്ന മാനസിക അവസ്ഥയുടെ പ്രതിഫലനമാണ് രാജ്യാന്തര ചലച്ചിത്ര ഉത്സവവേദിയില്‍ കണ്ടത്. മാധ്യമങ്ങളില്‍ വാര്‍ത്തയാകാന്‍ മന:പൂര്‍വ്വം ദേശീയ ഗാനത്തെ അപമാനിക്കുന്നത് യുവത്വത്തിന്റെ രോഷപ്രകടനമല്ല, മറിച്ച് രാജ്യദ്രോഹം തന്നെയാണ്-ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.