You are Here : Home / News Plus

കർണാടകത്തില്‍ 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചു

Text Size  

Story Dated: Tuesday, December 13, 2016 04:56 hrs UTC

കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തൊണ്ണൂറ്റ് മൂന്ന് ലക്ഷം രൂപയുടെ  പുതിയ നോട്ടുകൾ പിടികൂടി.

കമ്മീഷൻ വാങ്ങി പഴയ നോട്ടുകൾക്ക് പകരം പുതിയ നോട്ടുകൾ നൽകുന്ന സംഘത്തിലെ ഏഴ് ഇടനിലക്കാരേയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.

നോട്ടുകൾ മാറി വാങ്ങാനുണ്ടെന്ന വ്യാജേന സമീപിച്ചാണ് ഈ‍‍ഡി ഉദ്യോഗസ്ഥർ ഇടനിലക്കാരെ പിടികൂടിയത്.. ഇടനിലക്കാർക്ക് ബാങ്ക് ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തെ കുറിച്ചും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.