You are Here : Home / News Plus

സോളാർ; ഉമ്മൻചാണ്ടിയുടെ ഹർജി ബംഗളുരു കോടതി ഇന്ന് പരിഗണിക്കും

Text Size  

Story Dated: Tuesday, December 13, 2016 04:59 hrs UTC

സോളാർ കേസ് വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഹർജിയിൽ ബംഗളുരു സിറ്റി സിവിൽ ആന്റ് സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ മാസം ഇരുപത്തിയൊന്നിന് കേസ് പരിഗണിച്ചപ്പോൾ ഉമ്മൻചാണ്ടിയോട് നേരിട്ട് ഹാജരാകാൻ ജഡ്ജി എൻ ആ‍ർ ചെന്നകേശവ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇന്ന് ഉമ്മൻചാണ്ടി ഇന്ന് ഹാജരാകില്ല. ജനുവരി ആദ്യവാരം ഹാജരാകുന്ന വിധത്തിൽ തീയ്യതി പുതുക്കി നൽകണമെന്ന് ഉമ്മൻചാണ്ടിയുടെ അഭിഭാഷകൻ കോടതിയോട് അപേക്ഷിക്കും. സോളാർ കേസിൽ എംകെ കുരുവിളയ്ക്ക് ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള പ്രതികൾ ഒരു കോടി അറുപത് ലക്ഷത്തിലധികം രൂപ നൽകണമെന്നായിരുന്നു ബംഗളുരു കോടതി വിധി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.