You are Here : Home / News Plus

ദേശീയഗാനത്തോട് അനാദരവ് കാട്ടിയതില്‍ അഞ്ച്‌പേരെക്കൂടി അറസ്റ്റ് ചെയ്തു

Text Size  

Story Dated: Tuesday, December 13, 2016 07:59 hrs UTC

അന്താരാഷ്ട്ര ചലച്ചിത്രമേളക്കിടെ ദേശീയഗാനത്തോട് അനാദരവ് കാട്ടിയതില്‍ അഞ്ച്‌പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് ഒരു യുവതി അടക്കം നേരത്തെ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു.  ഈജിപ്ഷ്യന്‍ ചിത്രമായ കഌഷ് പ്രദര്‍ശിപ്പിച്ച നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. ആറ്‌പേര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുത്ത് പിന്നീട് വിട്ടയച്ചിരുന്നു.

സിനിമാ പ്രദര്‍ശനം തുടങ്ങുന്നതിന് മുന്‍പ് ദേശീയ ഗാനം നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവ് ഈ അടുത്തകാലത്തായിരുന്നു സുപ്രീം കോടതി പുറപ്പെടുവിച്ചത്. രാജ്യാന്തര ചലച്ചിത്രമേളയിലും ഇത് കര്‍ശനായി നടപ്പാക്കണമെന്ന് ഡിജിപി ചലച്ചിത്ര അക്കാദമി ഭാരവാഹിയായ കമലിനോട് ആവശ്യപ്പെട്ടിരുന്നു.

വൈകിട്ട് നിശാഗന്ധിയില്‍ ഈജിപ്ഷ്യന്‍ ചിത്രമായ കഌഷ് പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായി ദേശീയ ഗാനം ആലപിച്ചു. ദേശീയ ഗാനം ചൊല്ലുമ്പോള്‍ എല്ലാവനരും എഴുന്നേറ്റ് നില്‍ക്കണമെന്ന് സംഘടാകനായ കമല്‍ പ്രതിനിധികളോട് ആവശ്യപ്പെട്ടു. എന്നാല്‍ ദേശീയഗാനം ആലപിക്കുമ്പോള്‍  ചിലര്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റില്ല. 

പോലീസ് ആവശ്യപ്പെട്ടിട്ടും എഴുന്നേറ്റ് നില്‍ക്കാന്‍ ഇവര്‍ തയ്യാറാകതെ വന്നതോടെയാണ് ആറ് പരെ പോലീസ് കസ്റ്റഡിയിലെടുത്ത്. വനീഷ് കുമാര്‍, ജോയല്‍, രതിമോള്‍, ഹനീഫ, നൗഷിദ്,അശോക് കുമാര്‍ എന്നിവരെയാണ് മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്ത്. കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ സുപ്രീം കോടതി ഉത്തരവ് പാലിക്കാത്തിന് കോടതിയലക്ഷ്യ നടപടിക്ക് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം വിട്ടയച്ചു. സിനിമ പ്രദര്‍ശനത്തിനിടയില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ കണ്ടെത്തി നടപടിയെടുക്കാന്‍ കണ്‍ട്രോള്‍ റൂം എസിപിക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.