You are Here : Home / News Plus

ജമ്മു കാശ്മീരില്‍ ഹിസ്ബുള്‍ തീവ്രവാദിയെ സൈന്യം വധിച്ചു

Text Size  

Story Dated: Wednesday, December 14, 2016 08:46 hrs UTC

ജമ്മു കാശ്മീരില്‍ വീണ്ടും വെടിവയ്പ്പ്. ജമ്മുകശ്മീരിലെ അനന്ത്‌നാഗ്,ബാരാമുള്ള ജില്ലകളിലാണ് സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. അനന്ത്‌നാഗ് ജില്ലയിലെ ബിജ്‌ബെഹറയില്‍ ഒരു ഹിസ്ബുള്‍ തീവ്രവാദിയെ സൈന്യം വധിച്ചു. ഈ മാസം എട്ടിന് അനന്ത്‌നാഗ് ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടതിന് ശേഷം പ്രദേശത്ത് കനത്ത ജാഗ്രതയാണ് സൈന്യവും പൊലീസും പുലര്‍ത്തുന്നത്. 

അതിനിടെയാണ് ഇന്ന് രാവിലെ ബിജ്‌ബെഹറയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടത്..ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സംഘത്തില്‍പ്പെട്ട തീവ്രവാദിയാണ് കൊല്ലപ്പെട്ടതെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. തീവ്രവാദികള്‍ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ബാരാമുള്ള ജില്ലയിലെ സോപ്പോറില്‍ രണ്ട് ദിവസമായി സൈന്യം നിരീക്ഷണം നടത്തി വരികയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒളിച്ചിരിക്കുന്ന തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടന്നു.പ്രദേശം പൊലീസിന്റെയും സൈന്യത്തിന്റേയും നിയന്ത്രണത്തിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.