You are Here : Home / News Plus

അഗസ്റ്റവെസ്റ്റ് ലാന്റ് ഇടപാടില്‍ ഇടനിലക്കാരന്റെ ഡയറി പുറത്ത്

Text Size  

Story Dated: Thursday, December 15, 2016 10:24 hrs UTC

അഗസ്റ്റവെസ്റ്റ് ലാന്റ് ഇടപാടില്‍ ഇടനിലക്കാരന്റെ ഡയറി പുറത്ത്. രാഷ്‌ട്രീയ കുടുംബത്തിന് 120 കോടി കൈക്കൂലി നല്‍കിയെന്ന് ഹെലികോപ്റ്റര്‍ ഇടപാടില്‍ ഇടനിലക്കാരനായിരുന്ന ക്രിസ്ത്യന്‍ മിഷേലിന്റെ ഡയറിക്കുറിപ്പില്‍ പറയുന്നു. കൂടുതല്‍ പ്രമുഖരിലേക്ക് അന്വേഷണം നീളുമെന്ന് ഇതോടെ ഉറപ്പായി.

ഹെലികോപ്റ്റര്‍ ഇടപാടില്‍ ആര്‍ക്കൊക്കെ കൈക്കൂലി നല്‍കിയെന്ന് ഇനം തിരിച്ച് വിശദമാക്കുന്ന ഡയറിക്കുറിപ്പാണ് ഇന്ന് പുറത്തുവന്നത്. കേസില്‍ നേരത്തെ അറസ്റ്റിലായ വ്യോമസേനാ മുന്‍മേധാവി എസ്.പി ത്യാഗിയെ മൂന്ന് ദിവസം കൂടി സി.ബി.ഐ കസ്റ്റഡിയില്‍ വിടാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡയറിക്കുറിപ്പും പുറത്തുവരുന്നത്.  ഒരു രാഷ്ട്രീയ കുടുംബത്തിന് 16 മില്യന്‍ യൂറോ (ഏകദേശം 120 കോടി രൂപ) കൈക്കൂലി നല്‍കിയെന്നാണ് പ്രധാന വെളിപ്പെടുത്തല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.