You are Here : Home / News Plus

അണുബാധ; കരുണാനിധി വീണ്ടും ആശുപത്രിയിൽ

Text Size  

Story Dated: Friday, December 16, 2016 05:02 hrs UTC

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊണ്ടക്കും ശ്വാസകോശത്തിനും അണുബാധയെ തുടര്‍ന്നാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ ആൾവാർപേട്ടിലെ കാവേരി ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി പ്രവേശിപ്പിക്കപ്പെട്ട കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

മരുന്നിന്റെ അലർജിമൂലം ഡിസംബർ ഒന്ന് മുതൽ എട്ടു വരെ കരുണാനിധി കാവേരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്നു ഡോക്ടർമാരുടെ നിർദേശപ്രകാരം പൊതുയോഗങ്ങളും കൂടിക്കാഴ്ച്ചകളും ഒഴിവാക്കി വീട്ടിൽ വിശ്രമത്തിലായിരുന്നു കരുണാനിധി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.