You are Here : Home / News Plus

100 കോടിയുടെ ഫ്ലാറ്റ് തട്ടിപ്പ്; നടി ധന്യാ മേരി വര്‍ഗീസും ഭര്‍ത്താവും കസ്റ്റഡിയില്‍

Text Size  

Story Dated: Friday, December 16, 2016 08:41 hrs UTC

നൂറു കോടി രൂപയുടെ ഫ്ലാറ്റ് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ നടി ധന്യാ മേരി വര്‍ഗീസിനെയും ഭര്‍ത്താവ് ജോണിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. സാംസണ്‍ ആന്‍ഡ് സണ്‍സ് ഫ്ലാറ്റ് തട്ടിപ്പ് കേസിലാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ഡയറക്ടറും നടനുമാണ് ജോണ്‍. കമ്പനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവിയാണ് ധന്യാ മേരി വര്‍ഗീസ്.

ഇരുവര്‍ക്കും പുറമെ സഹോദരന്‍ സാമുവലിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസില്‍ നേരത്തെ ധന്യാ മേരി വര്‍ഗീസിന്റെ ഭര്‍തൃപിതാവ് ജേക്കബ് സാംസണെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നാഗര്‍കോവിലില്‍ നിന്നാണ് മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. തലസ്ഥാനത്ത് സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ ഫ്ലാറ്റ് തട്ടിപ്പായിരുന്നു സാംസണ്‍ ആന്‍ഡ് ബില്‍ഡേഴ്സിന്റേത്. കന്റോണ്‍മെന്റ്, പേരൂര്‍ക്കട പോലീസ് സ്റ്റേഷന്‍ പരിധികളിലായി നിരവധി പരാതികളാണ് ഇവര്‍ക്കെതിരെ ലഭിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.