You are Here : Home / News Plus

പ്രധാനമന്ത്രിയുടെ അഴിമതി; ശക്തമായ തെളിവുകള്‍ കൈയിലുണ്ടെന്ന് രാഹുല്‍

Text Size  

Story Dated: Friday, December 16, 2016 08:43 hrs UTC

പ്രധാനമന്ത്രി നേരിട്ട് അഴിമതി നടത്തിയതിന് ശക്തമായ തെളിവ് തന്റെ കയ്യിലുണ്ടെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തിലാണ് രാഹുല്‍ പ്രധാനമന്ത്രി നേരിട്ട് അഴിമതി നടത്തിയതിന്റെ തെളിവുകള്‍ കൈയിലുണ്ടെന്ന കാര്യം ആവര്‍ത്തിച്ചത്. മോദിയ്ക്കെതിരെ എത് തരം ആരോപണമാണ് ഉന്നയിക്കുന്നതെന്ന ഒരു കോണ്‍ഗ്രസ് നേതാവിന്റെ ചോദ്യത്തിന് ഉത്തരമായാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്.

പ്രധാനമന്ത്രിക്കെതിരെ ശക്തമായ തെളിവുകളുണ്ട്. അത് ബുള്ളറ്റ് പ്രൂഫ് സുരക്ഷയിലാണ്. തന്നെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനവുദിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ഇന്ന് ആറു മണിവരെ ദില്ലിയില്‍ ഉണ്ടാകണമെന്ന് എല്ലാ കോണ്‍ഗ്രസ് എംപിമാര്‍ക്കും രാഹുല്‍  ഗാന്ധിയുടെ നിര്‍ദ്ദേശമുണ്ട്.അതേസമയം, വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാനായി രാഹുല്‍ ഇതുവരെ നോട്ടീസൊന്നും നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.