You are Here : Home / News Plus

കള്ളപ്പണം വെളിപ്പെടുത്താനുള്ള ഗരീബ് കല്യാൺ യോജന ഇന്നു മുതല്‍

Text Size  

Story Dated: Saturday, December 17, 2016 05:51 hrs UTC

കള്ളപ്പണം വെളിപ്പെടുത്താൻ സർക്കാർ ആവിഷ്കരിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി ഇന്ന് തുടങ്ങും. പദ്ധതി പ്രകാരം കള്ളപ്പണത്തിന്റെ 50% നികുതിയായി  നൽകിയാൽ നിയമനടപടികളിൽ നിന്ന് ഒഴിവാകാം. മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി.ബാങ്കുകൾവഴിയും ഹെഡ്/ സബ് പോസ്റ്റ് ഓഫീസുകള്‍ വഴിയും പണം നിക്ഷേപിക്കാം.

പിഴയടയ്ക്കുന്നതിന് പുറമെ വെളിപ്പെടുത്തുന്ന പണത്തിന്റെ 25 ശതമാനം നാവ് വര്‍ഷത്തേക്ക് ഗരീബ് കല്യാൺ ഫണ്ടിലേക്ക് നിക്ഷേപിക്കണം. ഇതിന് പലിശ നല്‍കില്ല. പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന തുക പാവപ്പെട്ടവർക്കായുള്ള അടിസ്ഥാന വികസന പദ്ധതികൾക്കാകും വിനിയോഗിക്കുകയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കണക്കില്‍പ്പെടാത്ത പണത്തിന്റെ ഉറവിടം വെളിപ്പെടുത്താതിരിക്കുകയും അധികൃതര്‍ കണ്ടെത്തുകയും ചെയ്താല്‍ നികുതിയും പിഴയും  85% ശതമാനം തുക ചുമത്തുകയും  അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. മാര്‍ച്ച് 31 വരെയാണ് ഈ പദ്ധതി അനുസരിച്ച് കള്ളപ്പണം വെളിപ്പെടുത്താന്‍ കഴിയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.