You are Here : Home / News Plus

ഡിസംബർ 30ന് ശേഷവും കറന്‍സി നിയന്ത്രണം തുടരും

Text Size  

Story Dated: Saturday, December 17, 2016 10:01 hrs UTC

പ്രധാനമന്ത്രി നിശ്ചയിച്ച ഡിസംബർ മുപ്പത് എന്ന സമയപരിധിക്കു ശേഷവും ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കാനുള്ള നിയന്ത്രണം തുടരുമെന്നാണ് ധനമന്ത്രാലയം നല്‍കുന്ന സൂചന. എടിഎം നിയന്ത്രണവും എടുത്തുകളയില്ല. ജൻധൻ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാനുള്ള ഒരു പദ്ധതി അടുത്ത വർഷം പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമാണ്

ഡിസംബർ മുപ്പത് വരെ സമയം ആവശ്യപ്പെട്ട മോദി ഇന്നലെ നടത്തിയ ഈ പ്രസംഗത്തിൽ നിയന്ത്രണങ്ങൾ അതു കൊണ്ട് അവസാനിക്കില്ല എന്ന വ്യക്തമായ സൂചന തന്നെയാണ് നല്കിയത്. ഇപ്പോൾ ഒരാഴ്ച പിൻവലിക്കാവുന്ന തുകയുടെ പരിധി 24,000 രൂപയാണ്. എടിഎമ്മിൽ നിന്ന് പിൻവലിക്കുന്നതും ഇതിൽ ഉൾപ്പടുന്നു. എടിഎമ്മുകളിൽ നിന്ന് ഒരു ദിവസം എടുക്കാവുന്നത് ഇപ്പോൾ 2500 രൂപയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.