You are Here : Home / News Plus

പാമ്പോറില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും

Text Size  

Story Dated: Sunday, December 18, 2016 10:20 hrs UTC

 തെക്കന്‍ കാഷ്മീരിലെ പാമ്പോറില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. കണ്ണൂര്‍ മട്ടന്നൂര്‍ കൊടോളിപ്പുറത്ത് രതീഷ് (26) ആണ് മരിച്ചത്. പാമ്പോറില്‍ കരസേനയുടെ വാഹനവ്യൂഹത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ രതീഷിനെ കൂടാതെ റാഞ്ചി സ്വദേശി ശശികാന്ത് പാണ്ഡെ, പൂനൈ സ്വദേശി സൗരവ് നന്ദകുമാര്‍ എന്നിവരും മരിച്ചു. രതീഷിന്റെ മൃതദേഹം ഇന്ന് വൈകിട്ടോടെ കണ്ണൂരില്‍ എത്തിക്കും.

ഉള്‍പ്പെടെ മൂന്നു സൈനികരാണ് കൊല്ലപ്പെട്ടത്. മറ്റുരണ്ടുപേര്‍ക്കു പരിക്കേറ്റു. പുല്‍വാമ ജില്ലയില്‍ പാമ്പോറിലെ കഡ്‌ലാബാല്‍ എന്ന സ്ഥലത്താണ് ഇന്നലെ ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണിത്. ജനങ്ങള്‍ക്ക് അത്യാഹിതം വരാതിരിക്കാനായി ഭടന്മാര്‍ തിരിച്ചു വെടിവച്ചില്ല എന്നാണ് പട്ടാളവക്താക്കള്‍ പറഞ്ഞത്. ജനങ്ങളെ മറയാക്കി ഭീകരര്‍ പട്ടാളക്കാരെ വധിക്കുകയും ചെയ്തു.ശ്രീനഗര്‍–ജമ്മു ദേശീയപാതയിലാണു പാമ്പോര്‍. മോട്ടോര്‍സൈക്കിളില്‍ വന്നാണ് ഭീകരര്‍ ആക്രമിച്ചതെന്നാണ് പ്രാരംഭ അന്വേഷണത്തിലെ നിഗമനം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.