You are Here : Home / News Plus

യെമനിലെ ഏഡനില്‍ ചാവേറാക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Sunday, December 18, 2016 10:25 hrs UTC

യെമനിലെ തുറമുഖ നഗരമായ ഏഡനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. പട്ടാള ബാരക്കില്‍ സൈനികര്‍ ശമ്പളം വാങ്ങുന്നതിനായി നിന്നിരുന്നപ്പോഴാണ് സ്‌ഫോടനമുണ്ടായത്. അരയില്‍ സ്‌ഫോടകവസ്തു ധരിച്ചെത്തിയ ചാവേറാണ് ആക്രമണം നടത്തിയത്.

ഒരാഴ്ച മുമ്പ് ഏഡനില്‍ ഐഎസ് ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ 48 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഹുതി വിമതരും സര്‍ക്കാര്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം മുതലെടുത്ത് മേഖലയില്‍ സ്വാധീനമുറപ്പിക്കാനുള്ള ഐഎസ് നീക്കമാണ് തുടര്‍ച്ചയായ ആക്രമണത്തിനു പിന്നിലെന്നാണ് സൂചന.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.