You are Here : Home / News Plus

വിഷ്‌ണുവധം: ആര്‍എസ്എസുകാരായ 11 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

Text Size  

Story Dated: Monday, December 19, 2016 10:39 hrs UTC

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ വിഷ്ണുവധക്കേസില്‍ 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം തടവ്. കേസിലെ പതിനഞ്ചാം പ്രതിയായ ശിവലാലിന് ജീവപര്യന്തം തടവും പ്രതികളെ ഒളിവില്‍ പോകാന്‍ സാഹായിച്ച പതിനൊന്നാം പ്രതി ഹരിലാലിന് മൂന്നു വര്‍ഷം കഠിന തടവും കോടതി വിധിച്ചു. ഭരണഘടന അനുശാസിക്കുന്ന രാഷ്ട്രീയ സ്വാതന്ത്ര്യം ഹനിക്കുന്നത് ആശാവഹമല്ലെന്ന് വിധി പ്രസ്താവിച്ചു കൊണ്ട് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി പറഞ്ഞു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന വിഷ്ണുവിനെ 2008 ഏപ്രില്‍ ഒന്നിനാണ് കൈതമുക്കില്‍ വച്ച് ബൈക്കിലെത്തിയ സംഘം വെട്ടികൊലപ്പെടുത്തിയത്. 16 ആര്‍എസ്എസ് പ്രവര്‍ത്തകരെ കേസില്‍ പ്രതിചേര്‍ത്തുവെങ്കിലും 15 പേരെ മാത്രമാണ് പിടികൂടിയത്. പതിമൂന്നാം പ്രതി ആസ്സാം അനിയെ പിടികൂടിയിട്ടില്ല മൂന്നാം പ്രതി രഞ്ജിത്തിനെ വിചാരണ തുടങ്ങുന്നതിന് മുമ്പ് കൊല്ലപ്പെട്ടിരുന്നു. വിചാരണ നേരിട്ട 14 പേരില്‍ പതിനാറാം പ്രതി അരുണ്‍ കുമാറിനെ കോടതി വെറുതെവിട്ടിരുന്നു. കേസിലെ മറ്റ് പ്രതികളായ സന്തോഷ്, മനോജ്, ബിജുകുമാര്‍, രഞ്ജിത്ത്, ബാലുമഹേന്ദ്ര വിപിന്‍, കടവൂര്‍ സതീഷ്, ബോസ്, മണികണ്ഠന്‍, വിനോദ് കുമാര്‍, സുഭാഷ് കുമാര്‍ എന്നിവര്‍ക്ക് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.