You are Here : Home / News Plus

ചലച്ചിത്ര താരം ജഗന്നാഥ വർമ അന്തരിച്ചു

Text Size  

Story Dated: Tuesday, December 20, 2016 09:19 hrs UTC

ചലച്ചിത്ര നടന്‍ ജഗന്നാഥ വർമ്മ (78) അന്തരിച്ചു . തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . ലേലം, ആറാം തമ്പുരാൻ, പത്രം, പരിണയം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു .

1978 ൽ പുറത്തിറങ്ങിയ എ ഭീം സിങ് സംവിധാനം ചെയ്ത മാറ്റൊലിയായിരുന്നു ആദ്യചിത്രം. തുടര്‍ന്ന് 575 ചിത്രങ്ങളിലും നിരവധി സീരിയലുകളിലും വേഷമിട്ടു. പൊലീസ് ഉദ്യോഗസ്ഥനായിരുന്നു.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ വാരനാട് എന്ന ഗ്രാമത്തിലാണു ജനനം. പതിനാലാം വയസ്സിൽ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വർമ കളിയരങ്ങിലെ പ്രശസ്ത നടന്മാരോടൊപ്പം നിരവധി വേദികൾ പങ്കിട്ടുണ്ട്. നടന്‍ മനുവര്‍മ്മ മകനാണ്. സംവിധായകന്‍ വിജി തമ്പി മരുമകനാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.