You are Here : Home / News Plus

നിലവില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ പിന്‍വലിക്കുമെന്ന് വിതരണക്കാരുടെ മുന്നറിയിപ്പ്.

Text Size  

Story Dated: Wednesday, December 21, 2016 09:21 hrs UTC

സിനിമാ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. നിലവില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ പിന്‍വലിക്കുമെന്ന് വിതരണക്കാരുടെ മുന്നറിയിപ്പ്. അതേ സമയം ഭീഷണി വേണ്ടെന്നും തിയേറ്റര്‍ വിഹിതത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും തിയേറ്റര്‍ ഉമടകള്‍ വ്യക്തമാക്കി. 
സര്‍ക്കാര്‍ ഇടപെട്ട ചര്‍ച്ച പൊളിഞ്ഞതിന് പിന്നാലെയാണ് വിതരണക്കാര്‍ തിയേറ്റര്‍ ഉടമകളെ സമ്മര്‍ദ്ദത്തിലാക്കുന്ന പുതിയ നീക്കത്തിനൊരുങ്ങുന്നത്.

ക്രിസ്മസ് റിലീസ് അനിശ്ചിതത്വത്തിലായതിനൊപ്പം നിലവില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ പിന്‍വലിക്കുമെന്നാണ് മുന്നറിയിപ്പ്. പുലിമുരുകന്‍, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ അടക്കമുള്ള സിനിമകള്‍ എ ക്ലാസ് തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കാനാണ് നീക്കം. റിലീസില്ലെങ്കില്‍ ഒരു സിനിമയും പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടേയും തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.