You are Here : Home / News Plus

ദില്ലിയില്‍ പതിനേഴുകാരിയെ കാറിനുള്ളില്‍ വെടിവച്ച് കൊന്നു

Text Size  

Story Dated: Wednesday, December 21, 2016 09:25 hrs UTC

ദില്ലിയില്‍  പതിനേഴുകാരിയെ കാറിനുള്ളില്‍ വെടിവച്ച് കൊന്നു. ദില്ലി നജാഫ്ഗറിലാണ് നാടിനെ നടുക്കിയ സംഭവം. പെണ്‍കുട്ടിയുടെ സുഹൃത്താണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. 

സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ അമ്മ പറയുന്നതിങ്ങനെയാണ്. ഇന്നലെ ഉച്ചക്ക് രണ്ട് സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാന്‍ പോയതാണ് നജാഫ് നഗര്‍ സ്വദേശിയായി പതിനേഴ്കാരി. വരാന്‍ വൈകുന്നത് കണ്ടപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മ രാത്രി ഏഴരയോടെ പെണ്‍കുട്ടിയെ വിളിച്ചു. വന്നുകൊണ്ടിരിക്കുകയണെന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി.

ഏറെ നേരം കഴിയും മുമ്പെ ഒരു ബെന്‍സ് കാറില്‍ യോഗേഷ്, സുഭം എന്നീ സുഹൃത്തുക്കളോടൊപ്പം പെണ്‍കുട്ടി വീടിന് മുന്നിലെത്തി എത്തി. യോഗേഷ്  കാറിനുള്ളില്‍ നിന്ന് ഇറങ്ങി. ഒട്ടും താമസിക്കാതെ കാറില്‍ നിന്നും വെടിയൊച്ച കേട്ടു. പെണ്‍കുട്ടിയുടെ അമ്മ ഓടിയെത്തിയപ്പോഴേക്കും കാറിനുള്ളില്‍ നിന്ന് സുഭം ഓടിരക്ഷപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.