You are Here : Home / News Plus

മഹാരാജാസ് കോളേജില്‍ ചുവരെഴുതിയതിന് ആറ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു

Text Size  

Story Dated: Wednesday, December 21, 2016 09:28 hrs UTC

മഹാരാജാസ് കോളേജില്‍ ചുവരെഴുതിയതിന് ആറ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രിന്‍സിപ്പലിന്റെ പരാതി പ്രകാരം, പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് കുട്ടികളെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം തന്നെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ഇവരെ റിമാന്റ് ചെയ്യുകയും ചെയ്തു.

കോളേജ് കെട്ടിടത്തില്‍ ചുവരെഴുതി വൃത്തികേടാക്കിയെന്ന് കാണിച്ചാണ് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയത്. സമീപകാലത്തുണ്ടായ ദേശീയ ഗാനവിവാദം അടക്കമുള്ളവയായിരുന്നു ചുവരെഴുത്തിലെ വിഷയം. ചില കവിതകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് അനുഭാവം എന്ന തലത്തിലാണ് പൊലീസ് പരാതിയെ കണ്ടതും നടപടി തുടങ്ങിയതും. ആര് പേരെയും ഇന്നലെ വൈകുന്നേരം തന്നെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.