You are Here : Home / News Plus

പൊലീസിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കോടിയേരി

Text Size  

Story Dated: Friday, December 23, 2016 08:44 hrs UTC

ആഭ്യന്തരവകുപ്പിനും പൊലീസിനുമെതിരെ വീണ്ടും രൂക്ഷ വിമര്‍ശനങ്ങളുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി പൊലീസിനെതിരെ ആഞ്ഞടിച്ചത്. ദേശീയഗാന വിവാദത്തിലാണ് കോടിയേരിയുടെ പൊലീസ് വിമര്‍ശനം.

എൽഡിഎഫ് സർക്കാരിന് പ്രഖ്യാപിത പൊലീസ് നയമുണ്ടെന്നും അത് മോഡി സര്‍ക്കാരിന്റെയോ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെയോ നയമല്ലെന്നും 'ജനഗമമനയുടെ മറവില്‍ കപടദേശീയത' എന്ന ലേഖനത്തില്‍ കോടിയേരി പറയുന്നു. ഭീകരപ്രവര്‍ത്തനം തടയാന്‍ മാത്രമേ യുഎപിഎ ഉപയോഗിക്കൂ എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. അതിന് വിരുദ്ധമായ ചെയ്തി ഉണ്ടാകരുത്. കോടിയേരി വ്യക്തമാക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.