You are Here : Home / News Plus

തിരൂരില്‍ 2000ത്തിന്റെ നോട്ടടക്കം 40 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചു

Text Size  

Story Dated: Saturday, December 24, 2016 08:29 hrs UTC

മതിരൂരില്‍ പുതിയ 2000 രൂപയുടെ നോട്ട് അടക്കം 40 ലക്ഷം രൂപയുടെ കള്ളപ്പണം പോലീസ് പിടികൂടി. മണ്ണാര്‍ക്കാട് സ്വദേശി ഷൌക്കത്തലി (53) യെ മൂന്ന് ലക്ഷം രൂപയുടെ പുതിയ നോട്ടുമായി പിടികൂടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മേലാറ്റൂര്‍ ഷാനിഫ് ബാബുവിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് ബാക്കി 37ലക്ഷം രൂപ പിടിച്ചത്. ഇതില്‍ 34,48000 രൂപയും പുതിയ 2000 നോട്ടുകളാണ്. 2000ത്തിന്റെ 1724 നോട്ടുകളാണ് ഉണ്ടായിരുന്നത്.ബാക്കി 100ന്റെ നോട്ടുകളായിരുന്നു. വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിന് അടിയിലെ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. 

കേരളത്തില്‍ ആദ്യമായാണ് ഇത്രയധികം പുതിയ നോട്ട് പിടികൂടുന്നത്.  കഴിഞ്ഞ ഏപ്രിലില്‍ ഒരു കോടിയില്‍പരം രൂപയുടെ കള്ളപ്പണം ഇവരുടെ പക്കല്‍ നിന്നും പിടിക്കൂടിയിരുന്നു. ഇതില്‍ 1000 രൂപയുടെ 11 കള്ളനോട്ടും ഉണ്ടായിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.