You are Here : Home / News Plus

കറന്‍സി രഹിത ഇടപാടിന് പാരിതോഷികം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Text Size  

Story Dated: Sunday, December 25, 2016 09:28 hrs UTC

ന്യൂഡല്‍ഹി: കറന്‍സി രഹിത ഇടപാടിനും മൊബൈല്‍ ബാങ്കിനും പാരിതോഷികം പ്രഖ്യാപിച്ച്? പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിലാണ്? മോദി ഇക്കാര്യം പറഞ്ഞത്?. കറന്‍സി  ഇടപാട്? നടത്തുന്ന വ്യവസായികള്‍ക്ക് ?ആദായ നികുതിയില്‍ നിന്ന്? ഇളവ്? ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലക്കി ഗ്രാഹക്? യോജന, ഡിജി ധന്‍ വ്യാപാര്‍ എന്നിങ്ങനെ രണ്ട് ?പദ്ധതികളാണ് ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കുമായി  പ്രഖ്യാപിക്കുന്നത്??. 50 രൂപക്കും 3000 രൂപക്കും ഇടയില്‍ പണമിടപാട്? നടത്തുന്ന പാവപ്പെട്ടവര്‍ക്കാണ്? ഇതി?െന്റ ഗുണം ലഭിക്കുക. നൂറ്? ദിന പരിപാടിയെ അടിസ്?ഥാനമാക്കി 15000 പേര്‍ക്ക്? 1000 രൂപവെച്ചാണ്? ലഭിക്കുക. അംബേദ്?കര്‍ ജന്‍മ ദിനമായ ഏപ്രില്‍ 14ന്? നടത്തുന്ന ലക്കി ഗ്രാഹെക്? സീകീം ബമ്പര്‍ നറുക്കെടുപ്പിലുടെയും സമ്മാനങ്ങള്‍ ലഭിക്കുമെന്നും മോദി പറഞ്ഞു.

രാജ്യത്തെ അഴിമതി ഇല്ലാതാക്കാനാണ്? ഞാന്‍ ശ്രമിക്കുന്നത്?. കള്ളപ്പണക്കാര്‍ തട്ടിപ്പു നടത്തുകയാണ്?. ?നോട്ട്? വിഷയത്തില്‍ സഭ ബഹളത്തില്‍ മുങ്ങിയതിനെ അപലപിക്കുന്നതായും പാര്‍ലമെന്റില്‍ ബിനാമി പ്രോപ്പര്‍ട്ടി ബില്ല്? കൊണ്ടുവരുമെന്നും  മോദി പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.